ദില്ലി: ദില്ലി ചെങ്കോട്ട സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണെന്ന് ദില്ലി പൊലീസ് വൃത്തങ്ങള്‍. ഇതിനിടെ, സ്‌ഫോടനത്തില്‍ മരണസംഖ്യ 12 ആയി ഉയര്‍ന്നു. ഫരീദാബാദ് ഭീകര സംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആസൂത്രണം ചെയ്തത് ആണ് സ്‌ഫോടനം എന്നാണ് ഇതുവരെയുള്ള നിഗമനം. ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട്ടില്‍ എത്തിയ പൊലീസ് അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. ഉമറിന് ഏതെങ്കിലും ഭീകര സംഘങ്ങളുമായി ബന്ധമുള്ളതായി അറിയില്ലെന്നും വീട്ടില്‍ ശാന്ത സ്വാഭാവി ആയിരുന്നു എന്നും സഹോദരന്റെ ഭാര്യ പറഞ്ഞു.