രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍
 


ദില്ലി: ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടര്‍ന്ന് വിപണിയില്‍ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. എണ്ണ കമ്പനികളില്‍ നിന്ന് ഡോളറിന് ഡിമാന്‍ഡ് കൂടിയതും മൂല്യം ഇടിയാന്‍ കാരണമായി. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി. ട്രംപിന്റെ തീരുവ രാജ്യാന്തര വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തല്‍ ശക്തമാണ്. ചൈനീസ് യുവാന് രൂപയ്ക്കുമേല്‍ കൂടുതല്‍ കരുത്ത് പ്രാപിച്ചു. യുവാനെതിരെയും രൂപയുടെ മൂല്യം ഇന്ന് 12.33 എന്ന റെക്കോര്‍ഡ് താഴ്ചയിലാണുള്ളത്. രൂപയുടെ തകര്‍ച്ച മൂലം ക്രൂഡ് ഓയില്‍, സ്വര്‍ണം, ഇലക്ട്രോണിക്‌സ്, അസംസ്‌കൃതവസ്തുക്കള്‍ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കെല്ലാം കൂടുതല്‍ വില നല്‍കേണ്ടി വരും.


രാജ്യത്തെ അവശ്യ വസ്തുക്കള്‍ക്ക് വില കൂടാനും രൂപയുടെ തകര്‍ച്ച കാരണമാകും. വിദേശത്ത് പഠിക്കുന്നവര്‍, വിദേശയാത്ര ചെയ്യുന്നവര്‍ എന്നിവരും ഇനി യാത്രകള്‍ക്കും ചെലവിനും കൂടുതല്‍ പണം കണ്ടെത്തേണ്ടി വരും. അതേസമയം പ്രവാസികള്‍ക്ക് രൂപയുടെ തളര്‍ച്ച വലിയ നേട്ടമാണ്. നാട്ടിലേക്ക് കൂടുതല്‍ പണം അയ്ക്കാനാകുമെന്നാണ് പ്രവാസികളുടെ നേട്ടം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media