കോഴിക്കോട്: ബാങ്കിങ് ഫ്രണ്ടിയേഴ്‌സ് നാഫ്കബുമായി സഹകരിച്ച് നടത്തിയ നാഷനല്‍ കോഓപ്പറേറ്റീവ് ബാങ്കിങ് .സമ്മിറ്റ് ആന്‍ഡ് ഫ്രണ്ടിയേഴ്‌സ് ഇന്‍ കോഓപ്പറേറ്റീവ് ബാങ്കിങ് 2024-25 അവാര്‍ഡ്‌സില്‍ ഇന്ത്യയിലെ മികച്ച സഹകരണ സൊസൈറ്റിക്കുള്ള പുരസ്‌കാരം കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റി നേടി.
ഗോവയില്‍ നടത്തിയ വാര്‍ഷിക യോഗത്തില്‍ ഗോവ സഹകരണ മന്ത്രി സുഭാഷ് ശിരോദ്ക്കരില്‍ നിന്ന് പ്രൈഡ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ ഡോ.എന്‍.സായിറാം, സിഇഒ ശൈലേഷ് സി. നായര്‍, സിഒഒ പൗസന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 45 ല്‍ പരം ബ്രാഞ്ചുകളും ഒന്നേകാല്‍ ലക്ഷം അംഗങ്ങളുമുള്ള സൊസൈറ്റി നാലു വര്‍ഷത്തിനിടെ ഈ മേഖലയിലെ മികവിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മികവ് മുന്‍നിര്‍ത്തി കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍സിഡിസി 100 കോടിയുടെ ഹ്രസ്വകാല വായ്പ പ്രൈഡിന് അനുവദിച്ചിരുന്നു. ഇത്തരത്തില്‍ വായ്പ ലഭിച്ച അപൂര്‍വ്വം സഹകരണ പ്രസ്ഥാനങ്ങളില്‍ ഒന്നാണ് പ്രൈഡ്. നിലവില്‍ ഒരു ലക്ഷത്തില്‍ പരം മെമ്പര്‍മാരും ആയിരം കോടിയില്‍പ്പരം ബിസ്‌നസും ചെയ്യുന്ന പ്രൈഡ് ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി 2007 മാര്‍ച്ചിനകം 3000 കോടിയുടെ ബിസ്‌നസാണ് ലക്ഷ്യമിടുന്നത്.