വിരാട് കോഹ്‌ലിക്ക് ഇന്ന് പിറന്നാള്‍ ദിനം; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍


ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ഇന്ന് 33-ാം പിറന്നാള്‍. ടി 20 ലോകകപ്പില്‍ സ്‌കോട്ലാന്‍ഡിനെതിരായ നിര്‍ണായക മത്സരം ഇന്ന് നടക്കാനിരിക്കെ കോഹ്ലിക്ക് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജന്മദിനാശംസാ പ്രവാഹമാണ്.

1988 നവംബര്‍ അഞ്ചിനാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ കപ്പിത്താന്‍ ജനിച്ചത്.എ പ്രൌഡ് ഹസ്ബന്‍ഡ് ആന്‍ഡ് ഫാദര്‍ എന്ന് ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കുന്ന കോഹ്ലിക്ക് മകള്‍ ജനിച്ച ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണിത്.

 
#HappyBirthdayViratKohli# എന്ന ഹാഷ്ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ഒന്നാമതാണ്.

ടി 20 ലോകകപ്പോടെ കോഹ്ലി നായക സ്ഥാനം ഒഴിയുകയാണ്. ഏകദിനത്തിലും ക്യാപ്റ്റന്‍സി ഒഴിയും. നായകസ്ഥാനത്തിന്റെ സമ്മര്‍ദത്തില്‍ കളിമികവ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് താരത്തിന്റെ തീരുമാനം.
കോഹ്ലിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുകയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media