ജിഎസ്ടി വരുമാനത്തില്‍ വര്‍ധനവ്; കേരളത്തിന്റെ വരുമാന വര്‍ധനവ് 14 ശതമാനം


ദില്ലി: സെപ്തംബര്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധന രേഖപ്പെടുത്തി. ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനം 30 ശതമാനം വര്‍ദ്ധിച്ചു. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള നികുതി വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ വരുമാനത്തേക്കാള്‍ 20% കൂടുതലാണ്. 

2020 സെപ്റ്റംബറിലെ ജിഎസ്ടി വരുമാനവും നാല് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 2019 സെപ്റ്റംബറിലെ വരുമാനത്തേക്കാള്‍ നാല് ശതമാനമുയര്‍ന്ന് 91916 കോടി രൂപയായിരുന്നു വരുമാനം. 2021 സെപ്റ്റംബര്‍ മാസത്തിലെ ചരക്ക് സേവന നികുതി (GST) വരുമാനം 117010 കോടി രൂപയാണ്. ഇതില്‍ കേന്ദ്ര വരുമാനം 20,578 കോടി രൂപയും സംസ്ഥാന ജിഎസ്ടി വരുമാനം 26,767 കോടി രൂപയുമാണ്. സംയോജിത ജിഎസ്ടി വരുമാനം 60911 കോടി രൂപയും (ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനമായ 29,555 കോടി രൂപയുള്‍പ്പെടെ) സെസ് വഴിയുള്ള വരുമാനം 8,754 കോടി രൂപയുമാണ്(ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനമായ 623 കോടി ഉള്‍പ്പെടെ).

കേരളത്തിന്റെ ജിഎസ്ടി വരുമാനം 14 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി 1764 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 1552 കോടി രൂപയായിരുന്നു. 2021 സെപ്റ്റംബര്‍ മാസത്തെ ക്രമപ്രകാരമുള്ള തിട്ടപ്പെടുത്തലുകള്‍ക്ക് ശേഷം കേന്ദ്ര വരുമാനമായ സിജിഎസ്ടി 49390 കോടി രൂപയും സംസ്ഥാന വരുമാനമായ എസ്ജിഎസ്ടി 50907 കോടി രൂപയുമാണ്. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള നഷ്ടം നികത്തുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് 22000 കോടി രൂപ കൂടി കൈമാറിയിട്ടുണ്ട്. 2020 സെപ്റ്റംബറിനെ അപേക്ഷിച്ച് 2021 സെപ്റ്റംബര്‍ മാസത്തില്‍ ഓരോ സംസ്ഥാനത്തിന്റെയും GST വരുമാനത്തിന്റെ കണക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിലുള്ള GST വരുമാനത്തിന്റെ വളര്‍ച്ച നിരക്കും പട്ടികയില്‍ കാണാം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media