ഈസ്റ്റേണ്‍ 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍' പുറത്തിറക്കി
 


കോഴിക്കോട്: ജൂണ്‍ 24, 2025: പ്രമുഖ ഇന്ത്യന്‍ മസാല വിപണന കമ്പനിയായ ഈസ്റ്റേണ്‍, കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഉല്‍പ്പന്നമായ 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍' പുറത്തിറക്കി.
ചുവന്ന മീന്‍ കറി, ഫിഷ് ഫ്രൈ, തന്തൂരി തുടങ്ങിയ വിഭവങ്ങള്‍ക്ക് ആകര്‍ഷകമായ നിറവും എന്നാല്‍ എരിവ് കുറഞ്ഞതുമായ മുളകുപൊടിക്ക് കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ആവശ്യകതയുണ്ട്. പലപ്പോഴും മീന്‍ കറികള്‍ക്ക് നിറവും രുചിയും എരിവും ലഭിക്കാന്‍ വിവിധതരം മുളകുപൊടികള്‍ കൂട്ടിക്കലര്‍ത്തേണ്ടി വരുന്നത് സാധാരണമാണ്. ഈ വെല്ലുവിളിക്ക് ഒരു പരിഹാരമെന്നോണം, ഈസ്റ്റേണ്‍ 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍' ഒറ്റ പാക്കില്‍ ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നു. കേരളത്തിലെ വിഭവങ്ങള്‍ക്ക് നിറവും രുചിയും ഒരുപോലെ വര്‍ദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ, ഉയര്‍ന്ന നിറവും കുറഞ്ഞ എരിവുമുള്ള ബ്യാദഗി മുളകുകള്‍ ശ്രദ്ധാപൂര്‍വ്വം ചേര്‍ത്താണ് ഈ പുതിയ ഉല്‍പ്പന്നം തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശിക രുചികളെക്കുറിച്ചുള്ള ഈസ്റ്റേണിന്റെ ആഴത്തിലുള്ള അറിവും മസാല രംഗത്തെ നൂതന സമീപനവുമാണ് ഈ ഉല്‍പ്പന്നത്തിലൂടെ വ്യക്തമാകുന്നത്.

ദശാബ്ദങ്ങളായി കേരളത്തിലെ അടുക്കളകളില്‍ ഈസ്റ്റേണ്‍ ഒരു നിറസാന്നിധ്യമാണ്. സംസ്ഥാനത്തെ പാചകരീതികളെക്കുറിച്ചുള്ള ഞങ്ങളുടെ ആഴത്തിലുള്ള അറിവാണ് ഈ ഉല്‍പ്പന്നത്തിന്റെ പിറവിക്ക് പിന്നില്‍. ചുവന്ന മീന്‍ കറി പോലുള്ള വിഭവങ്ങള്‍ക്ക് മികച്ച നിറവും കുറഞ്ഞ എരിവും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി പ്രത്യേകമായി ഒരുക്കിയതാണ് 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍'. പല മുളകുകള്‍ കൂട്ടിക്കലര്‍ത്തുന്ന ബുദ്ധിമുട്ടില്ലാതെ, ഒറ്റ പാക്കില്‍ ഈ ആവശ്യം നിറവേറ്റാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഈസ്റ്റേണ്‍ സി ഇ ഓ ഗിരീഷ് നായര്‍ പറഞ്ഞു.ഈസ്റ്റേണ്‍ 'സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍' 100 ഗ്രാം പാക്കിന് 58.50 രൂപയ്ക്കും, 250 ഗ്രാം പാക്കിന് 146 രൂപയ്ക്കും കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളില്‍ ലഭ്യമാകും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media