ആര്‍ടിപിസിആര്‍ നിരക്ക്: ലാബ് ഉടമകളുടെ
ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: ആര്.ടി.പി.സി.ആര് പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തെ സമാന കേസില്‍ ലാബുടമകളുടെ ഹര്‍ജി സിംഗിള്‍ ബഞ്ചും ഡിവിഷന് ബെഞ്ചും തള്ളിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ വീണ്ടും സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
ഇതേത്തുടര്‍ന്നാണ് ലാബ് ഉടമകളുടെ പുതിയ നീക്കം. സ്വകാര്യ ലാബുകളുമായി കൂടിയാലോചിക്കാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി നിരക്ക് കുറച്ചത് നിയമപരമല്ലെന്നും കുറഞ്ഞ നിരക്കില്‍ ടെസ്റ്റ് നടത്തുന്നത് ലാബുകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.