ഇപിഎഫ്ഒയില്‍ നിന്ന് പണം പിന്‍വലിക്കാം; തിരിച്ചടക്കേണ്ട
കൊവിഡ് കാലത്ത് ഇപിഎഫ്ഒയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അവസരം. തൊഴില്‍ മന്ത്രാലയമാണ് നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അവസരം നല്‍കുന്നത്. രണ്ടാം തവണയാണ് അഡ്വാന്‍സായി പണം പിന്‍വലിക്കാന്‍ സഹായവുമായി തൊഴില്‍ മന്ത്രാലയം എത്തുന്നത്. കൊറോണയുമായി ബന്ധപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയാണ് ലക്ഷ്യം.
മൂന്ന് മാസത്തെ ശമ്പളം പിന്‍വലിക്കാം
മൂന്ന് മാസത്തെ അടിസ്ഥാന ശമ്പളം പിന്‍വലിക്കാം. മൂന്നുമാസം വരെയുള്ള അടിസ്ഥാന ശമ്പളവും ഡിയര്‍നെസ് അലവന്‍സും ചേര്‍ന്ന തുക ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാം. അതല്ലെങ്കില്‍ ഇപിഎഫ് അക്കൗണ്ടിലെ 75 ശതമാനം തുക, ഏതാണോ കുറവ് അത് പിന്‍വലിക്കാന്‍ ഇപിഎഫ് അംഗങ്ങള്‍ക്കാകും. കൂടാതെ കുറഞ്ഞ തുകയ്ക്കായും അംഗങ്ങള്‍ക്ക് അപേക്ഷ നല്‍കാം. കൊവിഡ് കാലത്ത് നിരവധി പേര് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇപിഎഫ്ഒയുടെ തീരുമാനം