മുഴുവന്‍ സമയ രാഷ്ട്രീയക്കാരന് അല്ലാത്തതുകൊണ്ടാണ് തരൂര്‍ കാര്യങ്ങള്‍ അറിയാതെ പോയത്; കെ.മുരളീധരന് എം.പി
കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരന് അല്ലാത്തതുകൊണ്ടാണ് കാര്യങ്ങള്‍ അറിയാതെ പോയതെന്ന് കെ.മുരളീധരന് എം.പി. യു.ഡി.എഫ് വസ്തുത പഠന സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് കെ റെയിലിനെ എതിര്‍ക്കുന്നതെന്നും കെ.മുരളീധരന് പറഞ്ഞു. കെ. റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ തരൂര്‍ എം.പി ഒപ്പുവച്ചിരുന്നില്ല. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.