വരനും വധുവും വിവാഹ വേദിയിലെത്തിയത് ചെമ്പില്‍


ആലപ്പുഴ: വിവാഹം കഴിഞ്ഞ് വധൂ വരന്‍മാര്‍ ആഡംബര കാറിലേറി യാത്രയാവും. ഒരു ത്രില്ലിനായി ചിലര്‍ കാളവണ്ടിയിലും, ജെസിബിയിലുമൊക്കെ യാത്ര ഒരുക്കാറുണ്ട്. എന്നാല്‍ ആലപ്പുഴയില്‍ ഇതാ ഒരു പുത്തന്‍ കാഴ്ച.  ചെമ്പില്‍ കയറിയിരുന്നാണ് ഇവിടെ വധൂ വരന്മാര്‍  വിവാഹ വേദിയിലേക്ക് യാത്ര ചെയ്തത്. അതും വെള്ളക്കെട്ടിലൂടെ. ചെമ്പിനെയും വധൂവരന്മാരെയും നയിച്ചതാവട്ടെ സുഹൃത്തുക്കളും. ആലപ്പുഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നതിനിടെയാണ് ഈ കാഴ്ച.  ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രി ജീവനക്കാരായ ആകാശും ഐശ്വര്യയുമാണ്  ചെമ്പിലേറി യാത്രയായത്. 


ആകാശ് തകഴി സ്വദേശിയും ഐശ്വര്യ അമ്പലപ്പുഴ സ്വദേശിനിയുമാണ്. വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറില്‍ എത്തിയ ഇവര്‍  പിന്നീട് സുരക്ഷിത യാത്രക്ക് ചെമ്പിനെ ആശ്രയിക്കുകയായിരുന്നു.  അമ്പലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വെള്ളക്കെട്ടു കാരണം അവസാന നിമിഷം ഹാളിലേക്കു മാറ്റി. മഴ കനത്തതോടെ ഹാളിന്റെ പരിസരത്തും വെള്ളം കയറുകയായിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media