മലബാര്‍ മില്‍മ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കുന്നങ്കാട്ടുപ്പതി, മികച്ച ക്ഷീര സംഘം; ജാനകിയും, ബിനുവും മികച്ച ക്ഷീര കര്‍ഷകര്‍ 



കോഴിക്കോട്:  മില്‍മ മലബാര്‍ മേഖലാ യൂണിയന്‍  മികച്ച ക്ഷീര സംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കുമുള്ള അവാര്‍ഡുകളും വിവിധ ക്ഷേമപദ്ധതികള്‍ പ്രകാരമുള്ള ധനസാഹായ വിതരണവും നടത്തി. മികച്ച ക്ഷീര സംഘത്തിനുള്ള അവാര്‍ഡ് പാലക്കാട് ജില്ലയിലെ കുന്നങ്കാട്ടുപ്പതി ക്ഷീര സംഘം കരസ്ഥമാക്കി. മികച്ച  ഗുണമേന്മയുള്ള പാലുത്പാദിപ്പിക്കുന്ന സംഘമായി ത്രിശിലേരി ക്ഷീര സംഘത്തേയും. മികച്ച ബിഎംസി സംഘമായി കിഴക്കുംപുറം ക്ഷീര സംഘവും ഏറ്റവും കൂടുതല്‍ മില്‍മ ഉത്പ്പന്നങ്ങള്‍ വിറ്റഴിച്ച സംഘങ്ങളായി തേനേരി, വടക്കുംപുറം സംഘങ്ങളേയും തെരഞ്ഞെടുത്തു.

മികച്ച വനിതാ ക്ഷീര കര്‍ഷകയായി കാസര്‍കോട്  നര്‍ക്കിലക്കാട് സംഘത്തിലെ കെ.ജാനകിയും, മികച്ച യുവ ക്ഷീര കര്‍ഷകനായി  വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീര സംഘത്തിലെ എന്‍.ജെ. ബിനുവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കാലിക്കറ്റ് ടവറില്‍ നടന്ന  ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ.സദാശിവന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഗോപാല്‍ രത്‌ന പുരസ്‌കാര ജേതാക്കളായ  മീനങ്ങാടി, കുന്നങ്കാട്ടുപ്പതി ക്ഷീര സംഘങ്ങളെ  ചടങ്ങില്‍ ആദരിച്ചു 
മില്‍മ എന്നും ക്ഷീരകര്‍ഷകര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്നുവെന്നും ഉത്പ്പന്നങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരമാണ് മത്സരമേറെയുള്ള കമ്പോളത്തില്‍ മില്‍യ്ക്ക് തുണയാകുന്നതെന്നും മേയര്‍ പറഞ്ഞു. 

മികച്ച പ്രകടനം കാഴ്ച്ചവച്ച പാലക്കാട്, വയനാട് മില്‍മ  പി&ഐ യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍,  കേരള ഗ്രാമീണ്‍ ബാങ്ക് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സിഎസ്ആര്‍ ഫണ്ടിന്റെ വിതരണം, ക്ഷീര കര്‍ഷകരുടെ മക്കള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണം എന്നിവ ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ ഹര്‍ക്കേശ്വര്‍ പ്രസാദ് വിതരണം ചെയ്തു. 50,000 രൂപവീതം 10 ക്ഷീര കര്‍ഷകര്‍ക്ക് അഞ്ച്‌ലക്ഷം രൂപയാണ് സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് വിതരണം ചെയ്തത്.   
 
ജില്ലാ തലത്തിലെ മികച്ച ക്ഷീര സംഘങ്ങള്‍, മികച്ച ഗുണമേന്മയുള്ള പാലുത്പാദിപ്പിക്കുന്ന സംഘങ്ങള്‍, മികച്ച ബിഎംസി സംഘങ്ങള്‍, കൂടുതല്‍ മില്‍മ ഉത്പ്പന്നങ്ങള്‍  വിറ്റഴിച്ച സംഘങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍, ക്ഷീര കര്‍ഷകരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ  മില്‍മ ചെയര്‍മാന്‍ കെ.എസ്.മണിയും, ക്ഷീര സംഘങ്ങളുടെ  ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് വിതരണം, മലബാര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ ക്ഷീര കര്‍ഷകര്‍ക്കു നല്‍കുന്ന ചികിത്സാ ധനസഹായം എന്നിവ മില്‍മ ഭരണ സമിതി അംഗങ്ങളും വിതരണം ചെയ്തു. ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അധ്യക്ഷത വഹിച്ചു. മില്‍മ ഭരണ സമിതി അംഗം പി.ശ്രീനിവാസന്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ് നന്ദിയും പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media