കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷിക ബഹുജന സമ്മേളനം 16 ന് കോഴിക്കോട്ട്
 



കോഴിക്കോട്: കേരളത്തിലെ ആദ്യ പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമാ അഹ്‌ലുസുന്നവല്‍ ജമാഅയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബഹുജന സമ്മേളനം നവംബര്‍ 16ന് വൈകിട്ട് നാലിന്  കോഴിക്കോട് കടപ്പുറത്ത്  നടക്കുമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള മുസ്ലിം ഐക്യ സംഘത്തിന്റെ (1922) തുടര്‍ച്ചയായി 1924 ലാണ് കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെട്ടത്. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി രൂപീകരികപ്പെട്ട മുസ്ലിം ഐക്യ സംഘവും കേരള ജംഇയ്യത്തുല്‍ ഉലമയും സഹകരിച്ചു പ്രവര്‍ത്തിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ പണ്ഡിത സമൂഹത്തിന് നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ചത്. മുസ്ലിം സമൂഹത്തില്‍ നിലനിന്നിരുന്ന കക്ഷി വഴക്കുകള്‍ ഇല്ലാതാക്കി വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന പണ്ഡിതരെ ഒരു നേതൃത്വത്തിന് കീഴില്‍ കൊണ്ടു വരുക എന്നതും ജംഇയ്യത്തുല്‍ ഉലമാ ലക്ഷ്യം വച്ചു

രണ്ടുവര്‍ഷം നീണ്ടുനിന്ന വിവിധ പരിപാടികളുടെ സമാപനമായിട്ടാണ് കോഴിക്കോട് ബീച്ചില്‍ കെജെയു ബഹുജന സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഖുര്‍ആന്‍ സമ്മേളനം, ഹദീസ് സമ്മേളനം, ചരിത്ര സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം,പണ്ഡിത സംഗമം എന്നിവ സംഘടിപ്പിച്ചു.ബഹുജന സമ്മേളനത്തില്‍ മത, സാമൂഹിക, വിദ്യാഭ്യാസ രംഗത്തെ സമകാലിക സംഭവങ്ങള്‍ വിശകലനം ചെയ്തു നൂറു പ്രമേയങ്ങള്‍ അവതരിപ്പിക്കും. ജംഇയ്യത്തുല്‍ ഉലമയുടെ നൂറു വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊള്ളുന്ന സുവനീര്‍ പ്രകാശനം ചെയ്യും. മാനവരാശിയുടെ സ്വാസ്ഥ്യവും സമാധാനവും കെടുത്തുന്ന ഭീകരതക്കെതിരെ സമ്മേളനത്തില്‍ പ്രഭാഷണം നടക്കും.

നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നവംബര്‍ 15ന് ശനിയാഴ്ച കാലത്ത് 10 മുതല്‍ വൈകിട്ട് നാലു വരെ കോഴിക്കോട് ഹോട്ടല്‍ വുഡിസില്‍ വെച്ചു തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതര്‍ക്കായി ദേശീയ പണ്ഡിത സമ്മേളനവും ഒരുക്കിയിട്ടുണ്ട്. ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് മതവിരോധികളും വ്യതിയാന കക്ഷികളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് പ്രമാണബദ്ധമായ മറുപടി നല്‍കുകയെന്നതാണ് പണ്ഡിത സമ്മേളനത്തിന്റെ ലക്ഷ്യം. പ്രബോധന രംഗത്ത് സ്വീകരിക്കേണ്ട വിവേകപൂര്‍ണമായ നിലപാടുകള്‍ ചര്‍ച്ച ചെയ്യും. ഇസ്ലാമിന്റെ പേരില്‍ പ്രത്യക്ഷപ്പെടുന്ന തീവ്രവാദ സംഘടനകളുടെ മതദുര്‍വ്യാഖ്യാനങ്ങളും അതിന്റെ അപകടവും സെമിനാര്‍ ചര്‍ച്ച ചെയ്യും. രാജ്യത്തെ അറിയപ്പെടുന്ന ഇസ്ലാമിക സ്ഥാപനങ്ങളെയും സര്‍വകലാശാലകളെയും പ്രതിനിധീകരിച്ചു വിവിധ പണ്ഡിതര്‍ സംഗമത്തില്‍ പങ്കെടുക്കും.
[
ഞായറാഴ്ച വൈകിട്ട് കടപ്പുറത്ത് നടക്കുന്ന ബഹുജന സമ്മേളനം ഓള്‍ ഇന്ത്യ അഹ്‌ലെ ഹദീസ് അഖിലേന്ത്യ പ്രസിഡന്റ് അസ്ഗര്‍ അലി ഇമാം മഹ്ദി അസ്സലഫി ഉദ്ഘാടനം ചെയ്യും. കെ എന്‍ എം പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി, കെ ജെ യു പ്രസിഡന്റ് പി.പി മുഹമ്മദ് മദനി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ്, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എം.പി, അഫര്‍ ദേവര്‍കോവില്‍ എം.എല്‍എ,.  എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, സിപിഎം ജില്ലാ സെക്രട്ടറി എം. മഹ്ബൂബ് എന്നിവര്‍ അതിഥികളായി പങ്കെടുക്കും.

കെ എന്‍ എം ജനറല്‍ സെക്രട്ടറി പിപി ഉണ്ണീന്‍കുട്ടി മൗലവി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, കെ ജെ യൂ സെക്രട്ടറിഹനീഫ് കായക്കൊടി, ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, എം സ്വലാഹുദ്ദീന്‍ മദനി, അഹ്‌മദ് അനസ് മൗലവി, ശരീഫ് മേലേതില്‍. മുസ്തഫാ തന്‍വീര്‍, ശുക്കൂര്‍ സ്വലാഹി, സുഫ്ഫി ഇമ്രാന്‍, ഡോ. എന്‍ മുഹമ്മദലി അന്‍സാരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു

വാര്‍ത്താ സമ്മേളനത്തില്‍ .പി പി മുഹമ്മദ് മദനി (പ്രസിഡന്റ് കെ ജെ യൂ), ഹനീഫ് കായക്കൊടി (സെക്രട്ടറി കെ ജെ യു),.ഡോ.പി.പി അബ്ദുല്‍ ഹഖ് (പ്രോഗ്രാം ചെയര്‍മാന്‍),.ഡോ.എ ഐ അബ്ദുല്‍ മജീദ് സ്വലാഹി (കെ എന്‍ എം സെക്രട്ടറി)നിസാര്‍ ഒളവണ്ണ (മീഡിയ കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു.


    

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media