സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് പ്രചാരണം, റിക്രൂട്ട്‌മെന്റ് മൂന്ന് മലയാളികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു


ദില്ലി: ടെലഗ്രാം, ഹൂപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ വഴി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം നടത്തുകയും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മലയാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഐഎ സംഘമാണ് ദില്ലിയിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മലപ്പുറം സ്വദേശി മൊഹമ്മദ് ആമീന്‍ എന്ന അബു യാഹിയ, കണ്ണൂരില്‍ നിന്നുള്ള മുഷബ് അന്‍വര്‍, കൊല്ലം സ്വദേശി റഹീസ് റഷീദ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

ആകെ പത്തു പേര്‍ക്കെതിരെയാണ് എന്‍ഐഎ സ്വമേധയാ കേസെടുത്തത്. മറ്റ് ഏഴ് പേരില്‍ ചിലരെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ തകര്‍ച്ചയ്ക്ക് ശേഷം മൊഹമ്മദ് ആമീന്‍ 2020 മാര്‍ച്ചില്‍ കശ്മീരിലെത്തി. റഹീസ് റഷീദിന്റെ കൂടി സഹായത്തോടെ കശ്മീരില്‍ നിന്ന് ധനസമാഹരണം നടത്തി. പ്രതികള്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുടെ പ്രചാരണം, ഭീകര സംഘടനയിലേക്ക് ധനസമാഹരണം നടത്തല്‍, സമാന മനസ്‌കരായ യുവാക്കളെ റിക്രൂട്ട് ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായി എന്‍ഐഎ സംഘം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കേസില്‍ അന്വേഷണം തുടരുമെന്നാണ് എന്‍ഐഎ സംഘം അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അടുത്തിടെ ഈ കേസില്‍ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media