തത്സമയ അവതരണത്തിനിടെ ഇറാനിലെ വാര്‍ത്താ ചാനലില്‍ ഇസ്രയേല്‍ ആക്രമണം: വീഡിയോ
 


ടെഹ്‌റാന്‍: ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിന് നേരെ ഇസ്രയേല്‍ ആക്രമണം. തത്സമയ വാര്‍ത്താ അവതരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. വാര്‍ത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റില്‍ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ പൊടിപടലങ്ങള്‍ നിറയുന്നതും വ്യക്തമാണ്. ഈ ചാനല്‍ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാന്റെ ഔദ്യോഗിക ചാനല്‍ സംപ്രേഷണം നിര്‍ത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനല്‍ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു.

ഇറാന്റെ ഔദ്യോഗിക ചാനലായ ഐആര്‍ഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അവതാരക സ്ഥാനത്ത് തിരിച്ചെത്തിയ അവതാരക വീണ്ടും ആക്രമിക്കാന്‍ ഇസ്രയേലിനെ വെല്ലുവിളിച്ചു. ആക്രമണത്തില്‍ സ്ഥാപനത്തിലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media