2020-21 സോവറിൻ ഗോൾഡ് ബോണ്ട് വിൽപ്പന നാളെ മുതൽ.
സോവറിൻ ഗോൾഡ് ബോണ്ട് സ്കീം 2020-21 സീരീസ് XI ഫെബ്രുവരി 1 മുതൽ 2021 ഫെബ്രുവരി 05 വരെ സബ്സ്ക്രിപ്ഷനായി തുറക്കും. ബോണ്ടിന്റെ വില 4,912 രൂപയാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു.ഓൺലൈനായി അപേക്ഷിക്കുന്ന നിക്ഷേപകർക്ക് ഗ്രാമിന് 50 രൂപ കിഴിവ് നൽകാൻ റിസർവ് ബാങ്കുമായി കൂടിയാലോചിച്ച് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ മോഡ് വഴിയാണ് കിഴിവ് ലഭിക്കാനായി പണം അടയ്ക്കേണ്ടതെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു. അത്തരം നിക്ഷേപകർക്ക് ഗോൾഡ് ബോണ്ടിന്റെ ഇഷ്യു വില ഒരു ഗ്രാമിന് 4,862 രൂപ ആയിരിക്കുo.