പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വീണ്ടും കൂടി.
പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വീണ്ടും കൂടി. കേരളത്തില്‍ പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 38 പൈസയുമാണ് വെള്ളിയാഴ്ച്ച വര്‍ധിച്ചത്. ഇതോടെ പെട്രോള്‍ ലീറ്ററിന് 88.28 രൂപയും ഡീസല്‍ ലീറ്ററിന് 82.66 രൂപയുമായി പുതിയ നിരക്ക്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില കൂടിയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ധിച്ചതാണ് ഇന്ത്യയിലും വില ഉയരാന്‍ കാരണം. ഈ വര്‍ഷം ഇതുവരെ 15 തവണ രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്; പെട്രോളിന് 4.14 രൂപയും ഡീസലിന് 4.16 രൂപയും കൂടി. നിലവിൽ അസംസ്‌കൃത എണ്ണവില ബാരലിന് 58 ഡോളറാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി നിരക്ക് കുത്തനെ നിലനിര്‍ത്തുന്നതാണ് പെട്രോള്‍, ഡീസല്‍ വില നിലവാരം കുറയാത്തതിന് കാരണം. അടുത്ത സാമ്പത്തിക വര്‍ഷം പെട്രോളിനും ഡീസലിനും കാര്‍ഷിക വികസന സെസ് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.