അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ തിരിച്ചടിക്കുന്നു, ജറൂസലേമിലും ടെല്‍ അവീവിലും സ്‌ഫോടനങ്ങള്‍
 


ടെഹ്‌റാന്‍ : ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാന്‍ തിരിച്ചടിക്കുന്നു. ഇസ്രയേലിലെ ടെല്‍ അവീവ്, ജറൂസലേം, ഹൈഫ അടക്കം 10 സുപ്രധാന മേഖലകളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലില്‍ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് ഇറാന്റെ തിരിച്ചടിയുണ്ടായത്.  ഒരു മിസൈല്‍ മധ്യ ഇസ്രയേലില്‍ പതിച്ചു. ഇറാന്‍ ആക്രമണങ്ങള്‍ 16 പേര്‍ക്ക് പരിക്കേറ്റെന്ന് ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇസ്രയേലിലെ സുപ്രധാന വിമാനത്താവളമായ ബെന്‍ ഗ്യൂറോണ്‍ ആക്രമിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.


ഇറാനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയത്. ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, എസ്ഫാന്‍ എന്നീ 3 ആണവനിലയങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ബി റ്റു ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് ജിബിയു-57 ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ഉപയോഗിച്ചത്. ഭൂഗര്‍ഭ ആണവനിലയം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഇവ. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പത്താം ദിവസമാണ് അമേരിക്കയുടെ നേരിട്ടുളള ആക്രമണം. ഇത് ആദ്യമായാണ് അമേരിക്കന്‍ വ്യോമസേന യുദ്ധ മുഖത്ത് ബങ്കര്‍ ബസ്റ്റിംഗ് ബോംബുകള്‍ വര്‍ഷിക്കുന്നത്. യുഎസ് നാവിക സേനയുടെ അന്തര്‍വാഹിനികളില്‍ നിന്നുള്ള ക്രൂസ് മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചു. 

ഇറാനിലെ ആക്രമണത്തിന് പിന്നാലെ, ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും മത സ്ഥാപനങ്ങളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയാറായാല്‍ ആക്രമണം തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അമേരിക്കന്‍ ്ര
ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ആണവ നിര്‍വ്യാപന കരാറിന്റെയും ലംഘനമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗച്ചി പ്രതികരിച്ചു. അമേരിക്കയുടെ ക്രിമിനല്‍ നടപടിക്കെതിരെ എന്നും നിലനില്‍ക്കുന്ന രീതിയിലുള്ള ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി എക്‌സില്‍ മുന്നറിയിപ്പ് നല്‍കി. ഐക്യരാഷ്ട്ര സംഘടനയിലെ ഓരോ അംഗവും ഈ അങ്ങേയറ്റം അപകടകരവും നിയമവിരുദ്ധവുമായ ക്രിമിനല്‍ നടപടിയില്‍ ആശങ്കപ്പെടേണ്ടതുണ്ട്. ഓരോ രാജ്യവും അമേരിക്കയുടെ ഈ നടപടിയെ കരുതിയിരിക്കണം. യു എന്‍ ചാര്‍ട്ടര്‍ അനുസരിച്ച് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇറാന് അവകാശമുണ്ട്. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാന്‍ വിനിയോഗിക്കുമെന്നും പ്രത്യാക്രമണമുണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കി

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media