'മനുഷ്യര്‍ കടക്കെണിയില്‍, വിരട്ടാന്‍ നോക്കരുത്':
ഇത് കേരളമാണെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്ന വ്യാപാരികള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യാപാരികളോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. മനുഷ്യര്‍ കടക്കെണിയില്‍ നില്‍ക്കുമ്പോള്‍ വിരട്ടാന്‍ ശ്രമിക്കരുതെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മനുഷ്യര്‍ കടക്കെണിയില്‍ നില്‍ക്കുമ്പോള്‍ വിരട്ടാന്‍ നോക്കരുത്. ഇത്തരം വെല്ലുവിളികള്‍ കേരളത്തില്‍ വിലപ്പോകില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്ത് മൊറട്ടോറിയമോ
സഹായങ്ങളോ ഇല്ലാതായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മനുഷ്യര്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ഭരണകൂടം ആശ്വസിപ്പിക്കുന്നതിനു പകരം വിരട്ടാന്‍ നോക്കുകയാണോ? ഇത് കേരളമാണെന്നു മറക്കരുതെന്നും വി.ഡി. സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അതേസമയം കടകള്‍ തുറക്കുന്നതില്‍ നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കിയ വ്യാപാരി വ്യവസായി ഏകോപന സമിതിയോട് കടുത്ത ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിലവിലെ സാഹചര്യത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യാപാരികളുടെ വികാരം മനസ്സിലാകും. എന്നാല്‍ ആളുകളുടെ ജീവന്‍ അപകടത്തിലാക്കാന്‍ കഴിയില്ല. മറ്റൊരു രീതിയില്‍ കളിച്ചാല്‍ നേരിടാന്‍ അറിയാമെന്നുമായിരുന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനു മറുപടിയായാണ് വി.ഡി സതീശന്റെ പോസ്റ്റ്്.