തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ വിസിയും രജിസ്ട്രാറും തമ്മിലുള്ള തര്‍ക്കം തുടരുന്നു. വിസി വിലക്കിയ രജിസ്ട്രാര്‍ കെഎസ് സനല്‍ കുമാര്‍ ഇന്നും സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തും. ഇന്നലെ രജിസട്രാര്‍ മുറിയിലേക്ക് പ്രവേശിക്കരുതെന്ന വിസിയുടെ ഉത്തരവ് നടപ്പായിരുന്നില്ല. ഇ ഫയല്‍ കൈമാറുകയെന്ന ഉത്തരവും നടപ്പാക്കിയിരുന്നില്ല. അതേസമയം, അനില്‍ കുമാര്‍ ഒപ്പിടുന്ന ഫയലുകള്‍ തനിക്ക് അയക്കേണ്ട എന്നാണ് വിസി മോഹന്‍ കുന്നുമലിന്റെ നിലപാട്. വിസി ഇന്നും സര്‍വ്വകലാശാലയില്‍ എത്താന്‍ സാധ്യതയില്ല. ആരോഗ്യ സര്‍വ്വകലാശാല വിസി കൂടിയായ മോഹന്‍ കുന്നുമല്‍ ഇപ്പോള്‍ കോഴിക്കോട് ആണ് ഉള്ളത്. വിസി വന്നാല്‍ തടയാനാണ് എസ്എഫ്‌ഐയുടെ തീരുമാനം