അപകടം ബേപ്പൂര്‍ - അഴീക്കല്‍ തീരത്തെ പുറം കടലില്‍

 കേരള തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു, 40 ജീവനക്കാരെ രക്ഷിക്കാന്‍ ശ്രമം


കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പല്‍ അപകടം. കണ്ണൂര്‍ അഴീക്കല്‍ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. 650ഓളം കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്.
 കപ്പലില്‍ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂരിനും അഴീക്കല്‍ തീരത്തിനും പടിഞ്ഞാറ് ഭാഗത്തായാണ് അപകമുണ്ടായതെന്നാണ് വിവരം.കോസ്റ്റുകാര്‍ഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലില്‍ ചാടിയെന്നാണ് വിവരം. 22 പേര്‍ കപ്പലില്‍ തന്നെ തുടരുന്നുണ്ടെന്നുമാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിംഗപൂര്‍ പതാകയുള്ള കാര്‍ഗോ ഫീഡര്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കേരള തീരത്തിന് 120 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കണ്ടെയ്‌നറുകള്‍ വീണതായി ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച പ്രാഥമിക വിവരം കോസ്റ്റ്ഗാര്‍ഡ് ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലില്‍ നിരവധി പൊട്ടിത്തെറികളുണ്ടായതായും വിവരമുണ്ട്. കപ്പിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് കോസ്റ്റ് ഗാര്‍ഡും നേവിയും നടത്തുന്നത്. 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായി വിവരമുണ്ടെങ്കിലും 20 കണ്ടെയ്‌നറുകളാണ് നിലവില്‍ വീണിട്ടുള്ളതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭിച്ച വിവരം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media