പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി
ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ നീക്കം
ദില്ലി:്‌പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ നീക്കം. ജിഎസ്ടി കൗണ്‍സിലില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കും. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് കേന്ദ്രത്തിന്റെ നീക്കം.
കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് എതിര്‍ക്കുന്നുണ്ട്.ഏവിയേഷന്‍ ഫ്യുവലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഏവിയേഷന്‍ ഫ്യുവലിന്റെ വാറ്റ് നികുതി നാല്് ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ട് അതുകൊണ്ട് നികുതി കുറയ്ക്കാന്‍ സാധിക്കില്ല എന്ന നിലപാടെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയില്‍ കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. നഷ്ടം കേന്ദ്ര സര്‍ക്കാര്‍ വഹിച്ചാല്‍ പെട്രോളിയം ഉത്പന്നങ്ങളെ ഭാഗികമായി ജിഎസ്ടിയില്‍ കൊണ്ടുവരുന്നതില്‍ തടസമില്ലെന്ന് സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചില്ല.
* * * Unlock Free Spins Today: https://futuregensoftwares.com/index.php?d82xte * * * hs=8aaa35665bed
x9sosl
* * * Snag Your Free Gift * * * hs=8aa
x9sosl