ബംഗളുരു - ചെന്നൈ എക്‌സ്പ്രസ് വേയുടെ 90 ശതമാനം പ്രവൃത്തികളും ജൂലൈയില്‍ പൂര്‍ത്തിയാവും 


 



കോഴിക്കോട്: ബംഗളൂരു - ചെന്നൈ എക്‌സ്പ്രസ് വേയുടെ മൂന്നാം ഘട്ടത്തിലെ നിര്‍മാണ പുരോഗതിയെക്കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ വിശദീകരിച്ചു. പാതയുടെ 106 കിലോമീറ്റര്‍ ഭാഗം നിര്‍മിക്കുന്നത് നാല് പാക്കേജുകളായാണ്. 106 കിലോമീറ്ററില്‍ 12 കിലോമീറ്റര്‍ ആന്ധ്രാ പ്രദേശിലും 94 കിലോമീറ്റര്‍ തമിഴ്നാട്ടിലുമാണ്. 25.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ഭാഗത്ത് 2025 മേയ് മുതല്‍ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. കരാറുകാരന്റെ വീഴ്ചയാണ് തിരിച്ചടിയായത്. കരാറുകാരനെ നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഹൈബ്രിഡ് ആന്വിറ്റി മോഡ് വഴിയാണ് എക്‌സ്പ്രസ് വേ നിര്‍മിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍, വൈദ്യുതി ലൈനുകള്‍ മാറ്റല്‍, റെയില്‍വേ, വനം വകുപ്പുകളുടെ അനുമതി തുടങ്ങിയ പ്രശ്‌നങ്ങള്‍ നിലവില്‍ പരിഹരിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ വ്യക്തമാക്കി. 80.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് പാക്കേജുകളില്‍ 90 ശതമാനം ജോലികളും പൂര്‍ത്തിയായി.

പദ്ധതിയുടെ തുടക്കത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിലും പദ്ധതി കടന്നുപോകുന്ന ഭാഗങ്ങളിലെ വൈദ്യുതി ലൈനുകള്‍ മാറ്റുന്നതിലും റെയില്‍വേ - വനം വകുപ്പുകളുടെ അനുമതി ലഭിക്കുന്നതിലും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. നിലവില്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായും യാതൊരു പ്രശ്‌നങ്ങളും നിലവിലില്ലെന്നും മന്ത്രി അറിയിച്ചു. 80.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്ന് പാക്കേജുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ ഭാഗങ്ങളില്‍ ഏകദേശം 90 ശതമാനം ജോലികളും പൂര്‍ത്തിയായി. ഗുഡിപാലയ്ക്കും വാലാജാപേട്ടിനും ഇടയിലുള്ള 24 കിലോമീറ്റര്‍, വാലാജാപേട്ടിനും അറക്കോണത്തിനും ഇടയിലുള്ള 24.5 കിലോമീറ്റര്‍, കാഞ്ചീപുരത്തിനും ശ്രീപെരുമ്പത്തൂരിനും ഇടയിലുള്ള 31.7 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ഈ പാക്കേജുകള്‍.

കര്‍ണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ എക്‌സ്പ്രസ് വേയുടെ ആകെ ദൈര്‍ഘ്യം 262 കിലോമീറ്ററാണ്. ഇത് മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആദ്യ ഘട്ടം കര്‍ണാടകയിലെ ഹോസ്‌കോട്ടെക്കും ബേത്തമംഗലയ്ക്കും ഇടയിലാണ് (62.6 കിലോമീറ്റര്‍). രണ്ടാം ഘട്ടം കര്‍ണാടകയിലെ ബേത്തമംഗലയ്ക്കും ആന്ധ്രാ പ്രദേശിലെ ഗുഡിപാലയ്ക്കും ഇടയിലാണ് (85 കിലോമീറ്റര്‍). മൂന്നാം ഘട്ടം 106 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. 106 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാം ഘട്ടത്തിന് 7,882 കോടി രൂപയാണ് ചെലവ് വരുന്നത്. രണ്ടാം ഘട്ടത്തിന് 5,366 കോടി രൂപയാണ് ചെലവ്. ഈ മുഴുവന്‍ പദ്ധതിയുടെയും ആകെ ചെലവ് ഏകദേശം 18,000 കോടി രൂപയാണ്.

ബെംഗളൂരു - ചെന്നൈ എക്‌സ്പ്രസ് വേ പൂര്‍ത്തിയായാല്‍ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂര്‍ കുറയ്ക്കും. കര്‍ണാടകയിലെ ഹെഡിഗനബലെക്കും സുന്ദരപല്യയ്ക്കും ഇടയിലുള്ള 70 കിലോമീറ്റര്‍ ഭാഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടില്ലെങ്കിലും 2025 മാര്‍ച്ചില്‍ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media