ശ്രീനഗര്‍: നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് പാക്കിസ്ഥാന് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഇതുവരെ 13 പേര് കൊല്ലപ്പെട്ടു. ഇന്ത്യയുടെ വിദേശകാര്യ വ്യക്തമാവാണ് കണക്കുകള്‍ പുറത്തു വിട്ടത്. ഷെല്ലാക്രമണത്തില്‍ 56 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 44 പേരും പൂഞ്ച് മേഖലയില്‍ നിന്നുളളവരാണ്. അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തുന്ന പാക് സേനക്കു നേരെ ആക്രമണം കൂടുതല്‍ ശക്താക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കി. സര്‍വ്വ സന്നാഹങ്ങളുമായി കൂടുതല്‍ സൈനികരെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
്