രാജ്യത്ത് 10 ലക്ഷത്തിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു;  24 മണിക്കൂറിനിടെ 14,000 കൊവിഡ് കേസുകള്‍


ദില്ലി:  രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ തുടങ്ങി  ഇതുവരെ 10,43,534 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,545 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,06,25,428 ആയി ഉയര്‍ന്നിരിക്കുകയാണ്. 1,88,688 സജീവ രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 1,02,83,708 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 18,002 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 163മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1,53,032 ആയി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങളിലും കുറവ് അനുഭവപ്പെട്ടിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media