ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു
മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ 70 പോയന്റ് ഉയര്‍ന്ന് 52,295ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തില്‍ 15,708ലുമാണ് വ്യാപാരം നടക്കുന്നുന്നത്, ആര്‍ബിഐയുടെ പണയ വായ്പാ നയ പ്രഖ്യാപനം പുറത്തുവരാനുള്ളതിനാല്‍ കരുതലോടെയാണ് നിക്ഷേപകര്‍.
ഒഎന്‍ജിസി, എല്‍ആന്റ്ടി, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്റ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്പ്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, സണ്‍ഫാര്‍മ, ഇന്‍ഫോസിസ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ബജാജ് ഓട്ടോ, ഡോ. റെഡ്ഡീസ് ലാബ്, ഐടിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്,