വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍  കൂട്ട് നില്‍ക്കില്ല ; കെ.ടി ജലീലിനെ തള്ളി വി.എന്‍ വാസവന്‍


തിരുവനന്തപുരം:     എആര്‍ നഗര്‍ ബാങ്കില്‍ ക്രമക്കേട് നടന്നോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സഹകരണ മന്ത്രി. അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്ന് വി എന്‍ വാസവന്‍ പ്രതികരിച്ചു. കെ.ടി ജലീലിന്റെ ആരോപണത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് തനിക്കും പറയാനുള്ളതെന്ന് സഹകരണ മന്ത്രി. ഇ ഡി അന്വേഷണം വേണം എന്ന കെ ടി ജലീലിന്റെ ആരോപണം തള്ളി വി എന്‍ വാസവന്‍.

സഹകരണ മേഖലയിലെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരുണ്ട് അതുകൊണ്ട് തന്നെ ഇ ഡി പരിശോധിക്കേണ്ട ആവശ്യമില്ല അതാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത് അത് തന്നെയാണ് എനിക്കും പറയാനുള്ളത്. പറഞ്ഞതില്‍ ഉള്ളടക്കം എന്ത് എന്ന കെ ടി ജലീലിനോട് തന്നെ ചോദിക്കണം. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ട് നില്‍ക്കില്ല എന്ന് വി എന്‍ വാസവന്‍ പറഞ്ഞു. അതേസമയം എ.ആര്‍. ബാങ്ക് ക്രമക്കേടില്‍ കെ ടി ജലീലിന്റെ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് സിപിഐഎം സംസ്ഥാന നേതൃത്വവും രംഗത്തെത്തി. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ ടി ജലീലിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media