ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി
 


തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എസ്‌ഐടിയുടെ തെളിവെടുപ്പ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചും തെളിവെടുക്കും. അതേസമയം, കേസില്‍ പ്രതിപട്ടികയിലുള്ള കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. ദ്വാരപാല ശില്‍പ്പത്തിലെ പാളികളിലെ സ്വര്‍ണം കടത്തിയതില്‍ 10 പ്രതികളാണുള്ളത്. ഇതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും മുരാരി ബാബുവിന്റെയും അറസ്റ്റാണ് ഇതേവരെ നടന്നിട്ടുള്ളത്.

ശബരിമലയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണം കൈവശമുണ്ടെന്ന് പോറ്റിയും സ്മാര്‍ട് ക്രിയേഷന്‍സും മൊഴി നല്‍കിയിട്ടുള്ള കല്‍പേഷിനെ കുറിച്ച് പ്രത്യേക സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരിലേക്ക് അന്വേഷണം കൊണ്ടുപോകുന്നതിനു മുമ്പ് ചില ജീവനക്കാരെ കൂടി പ്രത്യേക സംഘം കസ്റ്റഡയില്‍ ചോദ്യം ചെയ്യും. പ്രതി ചേര്‍ത്തതില്‍ ഇപ്പോള്‍ സര്‍വീസിലുള്ള മുരാരി ബാബുവും അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാറും മാത്രമാണ്. മുന്‍ ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മീഷണര്‍മാര്‍, അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരിലേക്കാവും അന്വേഷണം ഇനിയെത്തുക. ഇന്നലെ മുരാരിബാബുവിന്റെയും പ്രതിപട്ടികയിലുള്ള മറ്റ് ചിലരുടെ വീടുകളിലും പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. കുറച്ചു കൂടി തെളിവുകള്‍ ശേഖരിച്ച ശേഷമാകും മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുക.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media