രാജ്യത്ത് പാചക എണ്ണയുടെ വില കുറയും.


രാജ്യത്ത് പാചക എണ്ണയുടെ വില അടുത്ത ദിവസങ്ങളില്‍ കുറഞ്ഞേക്കും. അസംസ്‌കൃത പാം ഓയില്‍ ഈടാക്കുന്ന തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അസംസ്‌കൃത പാം ഓയില്‍ തീരുവ അഞ്ച് ശതമാനം കുറച്ചു.ക്രൂഡ് ഭക്ഷ്യ എണ്ണയുടെയും ശുദ്ധീകരിച്ച പാം ഓയിലിന്റെയും അന്താരാഷ്ട്ര വിലകള്‍ കഴിഞ്ഞ ഒരു മാസമായി വിലയില്‍ ഇടിവ് കാണിച്ചിരുന്നു. എന്നിട്ടും ആഭ്യന്തര ശുദ്ധീകരിച്ച പാം ഓയില്‍, അസംസ്‌കൃത ഭക്ഷ്യ എണ്ണ എന്നിവയുടെ വില ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നികുതി കുറയ്ക്കാന്‍ തീരുമാനിച്ചത്. നേരത്തെ 15 ശതമാനമാണ് അസ്ംസ്‌കൃത പാമോയിലിന് ഈടാക്കിയ തീരുവ. ഇപ്പോള്‍ 5 ശതമാനം കുറച്ചതോടെ അത് 10 ശതമനമായി മാറി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media