കൊച്ചി: കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് പി എം പ്രസന്ന ഹൈക്കോടതിയെ സമീപിച്ചു.അന്വേഷണ ഉദ്യോഗസ്ഥരെക്കാള്‍ മുകളിലുള്ളവരാണ് കേസിലെ പ്രതികളെന്ന് ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനീഷ്യയുടെ പിതാവ് കെ സത്യദേവന് നേരത്തെ പറഞ്ഞിരുന്നു.ു.
അനീഷ്യയെ ജനുവരി 21നാണ് വീട്ടിലെ കുളിമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുണ്ട്.