വിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം
മുംബൈ: ഓഹരി സൂചികകളില്‍ ഇന്നു നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 87 പോയന്റ് നഷ്ടത്തില്‍ 58,192ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,333ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഡോ. റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, നെസ്ലെ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഇന്‍ഡസിന്റ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍, അള്‍ട്ര ടെക് സിമെന്റ്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
നിഫ്റ്റി, ഐടി, ഓട്ടോ, ഹെല്‍ത്ത് കെയര്‍, എഫ്എംജിസി, മെറ്റല്‍ ഉള്‍പ്പെടെയുള്ളവ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടമില്ല.