ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിനിരയായി ഐടി ജീവനക്കാരി, കമ്പനി സിഇഒയും സഹപ്രവര്‍ത്തകയും ഭര്‍ത്താവും അറസ്റ്റില്‍
 



ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി സ്വകാര്യ ഐടി കമ്പനിയിലെ മാനേജരായ യുവതി. കമ്പനി സിഇഒ, മേലുദ്യോഗസ്ഥ, അവരുടെ ഭര്‍ത്താവ് എന്നിവരാണ് തന്നെ ക്രൂരമായി ബലാത്സം?ഗം ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജികെഎം ഐടിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ജിതേഷ് പ്രകാശ് സിസോഡിയ, സ്ഥാപനത്തിന്റെ വനിതാ എക്‌സിക്യൂട്ടീവ് മേധാവി ശില്‍പ സിരോഹി, ഭര്‍ത്താവ് ഗൗരവ് സിരോഹി എന്നിവരാണ് അറസ്റ്റിലായത്. ജിതേഷ്, ശില്‍പ, ഗൗരവ് എന്നിവര്‍ മാറിമാറി തന്നെ ബലാത്സംഗം ചെയ്തതായി അതിജീവിത പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.


മെഡിക്കല്‍ പരിശോധനയിലും യുവതി ബലാത്സം?ഗത്തിന് ഇരയായതായി സ്ഥിരീകരിച്ചു. അതിജീവിതക്ക് സ്വകാര്യഭാ?ഗങ്ങളിലടക്കം പരിക്കേറ്റെന്നും ആഭരണങ്ങള്‍, സോക്‌സുകള്‍, അടിവസ്ത്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടതായും പൊലീസ് പറഞ്ഞു. ഡിസംബര്‍ 20നായിരുന്നു സംഭവം. ഉദയ്പൂരിലെ ഷോബാഗ്പുരയിലുള്ള ഒരു ഹോട്ടലില്‍ സിസോദിയയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് യുവതി എത്തിയത്. രാത്രി 9 മണിക്ക് ആരംഭിച്ച് പുലര്‍ച്ചെ 1.30 പാര്‍ട്ടി വരെ നീണ്ടുനിന്നു. അതിജീവിത ഉള്‍പ്പെടെ ഒത്തുചേരലിലുണ്ടായിരുന്ന എല്ലാവരും മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ 1.30 ഓടെ, ജിതേഷ് സിസോദിയ, ശില്‍പ സിരോഹി, ഗൗരവ് സിരോഹി എന്നിവര്‍ യുവതിയെ വീട്ടില്‍ എത്തിക്കാന്‍ ഇവരുടെ കാര്‍ ഏര്‍പ്പാടാക്കി. ഗൗരവ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്, ശില്‍പ, ജിതേഷ്, അതിജീവിച്ചയാള്‍ എന്നിവര്‍ പിന്നില്‍ ഇരുന്നു.

യാത്രയ്ക്കിടെ യുവതിക്ക് മയങ്ങാനുള്ള മരുന്ന് വാങ്ങി കഴിപ്പിച്ചു. ശേഷം അതിജീവിത അബോധാവസ്ഥയിലായെന്നും പൊലീസ് പറഞ്ഞു. ബോധം വീണ്ടെടുത്തപ്പോഴാണ് താന്‍ ബലാത്സംത്തിനിരയായതായി സംശയമുണര്‍ന്നത്. തുടര്‍ന്ന് കാറിന്റെ ഡാഷ്‌കാം പരിശോധിച്ചപ്പോള്‍ മുഴുവന്‍ കുറ്റകൃത്യത്തിന്റെയും വീഡിയോ ലഭിച്ചു. ഈ തെളിവുകളുമായി സ്ത്രീ പൊലീസിനെ സമീപിക്കുകയും ഡിസംബര്‍ 23 ന് പരാതി നല്‍കുകയും ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media