പൊതുപണിമുടക്ക് ഉജ്ജ്വല വിജയമാക്കുക: കെ.പി രാജേന്ദ്രന്‍
 



കോഴിക്കോട്: ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി ഫെബ്രുവരി 12ന് നടക്കുന്ന രാജ്യവ്യാപക പണിമുടക്ക് വന്‍ വിജയമാക്കാന്‍ എല്ലാവിഭാഗം തൊഴിലാളികളും അണിനിരക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍. എഐടിയുസി ഉള്‍പ്പടെ 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ഏകദിന പണിമുടക്കിന് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ജനദ്രോഹ നയങ്ങളില്‍നിന്ന് പിന്നോട്ടുപോകുന്നില്ലെങ്കില്‍ ബഹുദിന പണിമുടക്ക് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കുന്ന നാല് ലേബര്‍ കോഡുകളും പിന്‍വലിക്കുന്നതുവരെ വിവിധ രൂപങ്ങളില്‍ ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം തുടരുമെന്നും കെ പി രാജേന്ദ്രന്‍ വ്യക്തമാക്കി. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ എഐടിയുസി സംസ്ഥാനതല പൊതുമേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കണ്‍വെന്‍ഷനില്‍ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയന്‍ കുനിശ്ശേരി അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി പി കെ നാസര്‍, എം എം ഷിറാസ്, എം എം ജോര്‍ജ്, അഡ്വ. വി മോഹന്‍ദാസ്, അഡ്വ. എസ് സുനില്‍ മോഹന്‍, കെ ദാമോദരന്‍, എന്‍ കെ രാധാകൃഷ്ണന്‍, പി മനോജ്കുമാര്‍, കെ റീന, സി പി സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. കരാര്‍ - കാഷ്വല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തല്‍ നിഷേധിക്കരുതെന്ന സുപ്രീം കോടതി വിധിയെ കണ്‍വന്‍ഷന്‍സ്വാഗതം ചെയ്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media