പോലീസിന്റെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഐഎച്ച്എംഒയുടെ 'പ്രേരണ'
 


എറണാകുളം:  ലോക മാനസികാരോഗ്യ ദിനത്തില്‍ സംസ്ഥാന പൊലീസ് വകുപ്പിന്റെയും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എച്ച്.എം.എ) കേരള ഘടകത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി  മാനസിക സമ്മര്‍ദ്ദ നിയന്ത്രണ ബോധവത്കരണ പരിപാടി  നടത്തി. 'പ്രേരണ' എന്ന പേരില്‍എറണാകുളം മറൈന്‍ ഡ്രൈവിലെ ജില്ലാ ട്രെയിനിങ് സെന്ററില്‍(എ.ആര്‍. ക്യാമ്പ്) നടത്തിയ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം  ഡിജിപി  രവഡ ചന്ദ്രശേഖര്‍ നിര്‍വ്വഹിച്ചു. 

എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പരിമള്‍ ചാറ്റര്‍ജി, അശ്വതി ജിജി IPS ,ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ വിനോദ് പിള്ള . ഡോ. മുഹമ്മദ് ഷമീം, ബിജു മേലാറ്റൂര്‍ ഡോ ആയിഷ ഇകെ ഡോ ധന്യ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. 'പ്രേരണ' ബോധവല്‍ക്കരണം സംബന്ധിച്ച ഇ-മാഗസിന്‍ സംസ്ഥാന പോലീസ് മേധാവി പ്രകാശനം ചെയ്തു. വിവിധ ജില്ല പോലീസ് കേന്ദ്രങ്ങളില്‍ പ്രേരണ ബോധവത്ക്കരണ പരിപാടിയുടെ തുടര്‍ച്ചയുണ്ടാവും. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media