മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിനെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍ . അതിവേഗ റെയിലുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ആര്‍ടിഎസ് സിമ്പിള്‍ വേസ്റ്റാണെന്നും കേരളത്തില്‍ അത് പ്രായോഗികമല്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഇ ശ്രീധരന്റെ അതിവേഗ റെയില്‍പ്പാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ആര്‍ആര്‍ടിഎസ് പ്രഖ്യാപിച്ചത്.
'സര്‍ക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ല. അതിവേഗ റെയില്‍വേ എന്നത് ഇടതു സര്‍ക്കാര്‍ ആശയം തന്നെ ആണ്. അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന് ആളെ കൊണ്ട് വന്നത്. ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു മാറ്റo?' ഇ ശ്രീധരന്‍ ചോദിച്ചു. മുഖ്യമന്ത്രിയോട് അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ആദ്യം സംസാരിച്ചിരുന്നു. അദ്ദേഹം ചര്‍ച്ചയില്‍ തൃപ്തി കാണിച്ചു. കേന്ദ്രത്തിനു കത്ത് എഴുതണം എന്ന് താന്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വന്നു കാണുകയും ചെയ്തു. പക്ഷെ കത്തെഴുതാന്‍ മാത്രം മുഖ്യമന്ത്രി തയാറയില്ല. അങ്ങനെയാണ് താന്‍ തന്നെ നേരിട്ട് ഇറങ്ങിയതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
കേരളത്തിന്റെ ആര്‍ആര്‍ടിഎസ് തെരെഞ്ഞടുപ് സ്റ്റണ്ട് മാത്രമാണ്. പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ പദ്ധതി വരില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്. മാക്‌സിമം ചെങ്ങന്നൂര്‍ - തിരുവനന്തപുരം റൂട്ടില്‍ ആര്‍ആര്‍ടിഎസ് നടപ്പിലാക്കാം. അതിന് അപ്പുറം വന്നാല്‍, വേഗം കുറയ്‌ക്കേണ്ടി വരുമെന്നും ഇ ശ്രീധരന്‍ പറയുന്നു
ആര്‍ആര്‍ടിഎസ് ജനശ്രദ്ധ തിരിക്കാന്‍ കൊണ്ട് വന്നതാകാം നടക്കാന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കും അറിയാം. സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണം. സര്‍വേ നടത്താന്‍ സ്റ്റേറ്റ് സഹായം വേണ്ട. സ്ഥലം ഏറ്റെടുപ്പ് കുറച്ചു കഴിഞ്ഞായിരിക്കും. അപ്പൊ ആരൊക്കെ ഉണ്ടാകും? ഈ സര്‍ക്കാര്‍ ഉണ്ടാവുമോയെന്നും ഇ ശ്രീധരന്‍ ചോദിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോമീറ്റര്‍ നീളത്തിലുള്ള റെയില്‍ പദ്ധതിയ്ക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. നാലുഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇന്നലെ ബജറ്റിലും ഇതുസംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയെ എതിര്‍ത്ത് ഇ ശ്രീധരന്‍ രംഗത്ത് വന്നത്.