കൊട്ടിയത്ത് പ്രതിഷേധം : ദേഹത്ത് പെട്രോള്‍ ഒഴിച്ച് കുടുംബം


തിരുവനന്തപുരം:കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയത്താണ് സംഭവം ഉണ്ടായത്. റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ചത് പ്രതിഷേധിച്ചത്. കയ്യില്‍ ലൈറ്ററുമായാണ് കുടുംബം പ്രതിഷേധിച്ചത്. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. പിന്നാലെ പൊലീസ് എത്തി ഇടപെട്ട് കുടുംബത്തെ ശാന്തരാക്കുകയായിരുന്നു.

 


ഇതിനിടെ മലപ്പുറം ജില്ലയിലെ കെ. റെയില്‍ ഓഫീസ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധം. പരപ്പനങ്ങാടിയില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടിയത്. രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഉപരോധം നടന്നത്. ജീവനക്കാരെ തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചു, ഓഫീസിന് അകത്തുകയറാന്‍ അനുവദിച്ചില്ല.


തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. കെ.റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങള്‍ നിലനില്‍ക്കുമ്പോള്‍ രഹസ്യമായി ഓഫീസ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media