തമിഴ്‌നാട് മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും
തമിഴ്‌നാട് മന്ത്രിതല സംഘം ഇന്ന് മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. 5 മന്ത്രിമാരും തേനി ജില്ലയില്‍ നിന്നുള്ള മൂന്ന് എം.എല്‍.എമാരുമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നത്.
ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍
ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗ രാജന്‍ ഭക്ഷ്യവകുപ്പ് മന്ത്രി ആര്‍ സക്കരപാണി, സഹകരണ വകുപ്പ് മന്ത്രി ഐ പെരിയസ്വാമി,
റവന്യൂ വകുപ്പ് മന്ത്രി മൂര്‍ത്തി എന്നിവരാണ് സന്ദര്‍ശനം നടത്തുക.
രാവിലെ 9 മണിക്ക് മന്ത്രിമാര്‍ മധുരയില്‍ നിന്നും പുറപ്പെടും. തേക്കടിയിലെത്തുന്ന സംഘം ബോട്ട് മാര്‍ഗ്ഗമാണ് മുല്ലപ്പെരിയാറിലേയ്ക്ക് പോകുക. അണക്കെട്ടിന്റെ നിലവിലെ സ്ഥിതി സംഘം വിലയിരുത്തും.
അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കാര്യമായ മാറ്റമില്ലാതെ തുടരുന്നു. 138.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സെക്കന്റില്‍ 6100 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് 2305 ഘനയടി വെള്ളം ടണല്‍ വഴി കൊണ്ടു പോകുമ്പോള്‍ എട്ട്‌സ്പില്‍വേ ഷട്ടറുകള്‍ വഴി 3800 ഘനയടി വെള്ളം പെരിയാറിലേക്ക് തുറന്നു വിടുന്നുണ്ട്.