കൊക്കക്കോള എല്ലാവര്ക്കും സുപരിചിതമാണ്.ചില്ഡായ കൊക്കക്കോള കുടിക്കുന്നതു പോലെ നാരങ്ങയും വോഡ്കയും ചേര്‍ത്തുള്ള സ്വയമ്പന്‍ മിശ്രിതം ടിന്നില്‍ കിട്ടിയാലോ. ഇനി കൊക്കകോള നിങ്ങള്‍ക്ക് അതും തരും. കൊക്കക്കോളയുടെ ആല്‍ക്കഹോള്‍ റെഡി ടു ഡ്രിങ്ക് പാനീയമായ ലെമണ്‍ - ഡൗ ഇന്ത്യയില്‍ വിപണിയിലിറങ്ങി. ഗോവയിലും മഹാരാഷ്ട്രയിലെ ചിലയിടങ്ങളിലും മാത്രമാണ് തുടക്കത്തില്‍ ലഭിക്കുക. പരീക്ഷണാടിസ്ഥാനത്തിലുള്ള വില്‍പ്പനയ്ക്കു പിന്നാലെ രാജ്യത്ത് എല്ലായിടത്തും ലെമണ്‍ - ഡൗ ലഭ്യമാക്കാനാണ് തീരുമാനം. 3,5,9 എന്നിങ്ങനെ ആല്‍ക്കഹോള്‍ ശതമാനം കണക്കാക്കിയുള്ള ലെമണ്‍ -ഡൗ ലഭ്യമാണ്.
ബ്രാണ്ടിക്കും വോഡ്കയ്ക്കും സമാനമായി ജപ്പാനില്‍ വാറ്റിയെടുക്കുന്ന മദ്യമായ ഷോച്ചു, ലെമണ്‍ എന്നിവയുടെ മിശ്രിതമാണ് ലെമണ്‍-ഡൗ. ജപ്പാനിലാണ് കൊക്കക്കോള ആദ്യമായി ലെമണ്‍ -ഡൗ വിപണിയിലിറക്കിയത്. ജപ്പാന്‍കാരുടെ ആല്‍ക്കഹോള്‍ കോക്ടെയ്ലായ ചുഹായ്്. ഇതിന്റെ പകര്‍പ്പാണ് ലെമണ്‍ - ഡൗ. പ്രാരംഭ ഘട്ടത്തില്‍ 250 മില്ലിയുടെ ലെമണ്‍ ഡൗ ടിന്നിന് 230 രൂപായാണ് ഈടാക്കുന്നത്്. ആല്‍ക്കഹോള്‍ ഡ്രിങ്ക് ആയതിനാല്‍ ബെവറെജസ് ഔട്ട്ലെറ്റുകള് വഴിയേ ലഭിക്കുകയുള്ളൂ. മദ്യ ഉത്പാദന പിപണന രംഗത്തേക്കുള്ള കൊക്കക്കോളയുടെ ചുവടുവയ്പ്പു മാത്രമാണ് ഇത്. ഭാവിയില്‍ കൂടുതല്‍ മദ്യങ്ങള്‍ വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് കൊക്കക്കോള വക്താക്കള്‍ പറയുന്നത്.