കോഴിക്കോട് കോര്‍പ്പറേഷന്‍ ചാലപ്പുറം വാര്‍ഡ് 60 ല്‍ നിന്നും മല്‍സരിക്കുന്ന വി.സജീവിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഇത്തവണ കോഴിക്കോട് കോര്‍പ്പറേഷന്‍ UDF പിടിച്ചെടുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥി അഡ്വ.കെ.ജയന്ത് (കെപിസിസി ജനറല്‍ സെക്രട്ടറി), സി.എന്‍.വിജയകൃഷ്ണന്‍ ( സിഎംപി സ്റ്റേറ്റ് സെക്രട്ടറി, മുസ്ലീം ലീഗ് നാഷണല്‍ വൈസ് പ്രസിഡന്റ് അഡ്വ.ഫാത്തിമ തഹലിയ, വി.സജീവ്, നൗഷാദ്, മന്‍സൂര്‍ സാലിഹ്, പി.ബിനിത, മാടായി അശോകന്‍, ഇല്ല്യാസ് കുഞ്ഞപ്പായി, വസീം എന്‍, ഉദയകുമാര്‍, സുല്‍ഫി മെഹര്‍, നജീബ്, എന്‍.പി.അബ്ദുള്‍ ഹമീദ്, അബ്ദുള്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.