കോഴിക്കോട്: നിപ്പ ഭീതിയില്‍ കഴിയുന്ന കോഴിക്കോട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ച കൂടി അവധി നല്കി. നിപ്പ ബാധിതരുടെ സമ്പര്‍ക്ക പട്ടിക വ്യാപകമായതിനാല്‍ മതിയായ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് തിങ്ങളാഴ്ച മുതല്‍ ഒരാഴ്ചത്തേക്കു കൂടി അവധി പ്രഖ്യാപിച്ചത്. നേരത്തെ ഞായര്‍ വരെ ജി്ല്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി പ്രഖ്യാപിച്ചെങ്കിലും ഓണ്‍ലൈനായി കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.