ഗുവാഹത്തി്: ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് വീരമൃത്യു. കൊല്ലപ്പെട്ട അഞ്ച് പേരും വ്യോമസേനാ ഉദ്യോഗസ്ഥരാണ്. അസമിലെ ജോര്‍ഹട്ടിലാണ് വ്യോമസേനാ വിമാനത്തിന് തീപിടിച്ചത്. എഎന്‍ 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിനാണ് തീപിടിച്ചത്. ലാന്‍ഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോര്‍ഹട്ടിലെ റണ്‍വേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്കാണ് തകര്‍ന്നു വീണത്. അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വ്യോമസേനാ അധികൃതര്‍ ശേഖരിച്ചുവരികയാണ്. ജോര്‍ഹട്ടിലെ വ്യോമസേനാ താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. വടക്കുകിഴക്കന്‍ ഇന്ത്യയിലെ സുപ്രധാന വ്യോമസേന താവളത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ സഹപൈലറ്റ് രക്ഷപ്പെട്ടു. അപകടത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 45 പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന വിമാനത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 1986ന് ശേഷം ഇന്ത്യയില്‍ എഎന്‍32 വിമാനങ്ങള്‍ ഉള്‍പ്പെട്ട ഏകദേശം 22 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ഏറ്റവും ഒടുവിലത്തെ എഎന്‍ 32 അപകടം സംഭവിച്ചത് കഴിഞ്ഞ വര്‍ഷം ആയിരുന്നു. ഇന്ത്യന്‍ വ്യോമസേന ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രധാന ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളില്‍ ഒന്നാണ് ഇപ്പോഴും എഎന്‍32. രാജ്യത്തുടനീളമുള്ള സൈനിക നീക്കങ്ങള്‍ക്കും ലോജിസ്റ്റിക്‌സ് ദൗത്യങ്ങള്‍ക്കും ഈ വിമാനം ഇന്നും വളരെ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചുവരുന്നത്.