ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനം കൂട്ടിയതോടെ സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് പവന്റെ വില 10,200 രൂപ കൂടി 1,23,120 രൂപയായി. ഗ്രാമിന് 1,275 രൂപ വര്‍ധിച്ച് 15,390 രൂപയുമായി. ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,23,220 രൂപയായി. ഈ മാസത്തെ ഏറ്റവും കൂടിയ സ്വര്‍ണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില മെയ് 5 ന് ആയിരുന്നു. 1,09,400 രൂപയായിരുന്നു അന്ന് ഒരു പവന്റെ വില. വെള്ളി വിലയിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെളളിക്ക് 3200 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.