തിരുവനന്തപുരം: സംസ്ഥാനത്ത് അര മണിക്കൂര്‍ വരെ ലോഡ് ഷെഡ്ഡിംഗ്. 6 മണി മുതല്‍ 12 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിങ്ങെന്നാണ് വൈദ്യുതിമന്ത്രിയുടെ വാദം. കേന്ദ്രനിലയങ്ങളില്‍ നിന്നുണ്ടായിരുന്ന 200 മെഗാവാട്ട് വാട്ടിന്റെ കുറവ് വൈകീട്ടോടെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
വൈദ്യതി വിതരണ പ്രസരണ ശൃംഖലയുടെ ആഘാതം ഒഴിവാക്കാന്‍ നിയന്ത്രണം കൂടിയേ തീരു എന്നാണ് വിശദീകരണം. ഊര്‍ജ്ജ സെക്രട്ടറി പങ്കെടുത്ത കെഎസ്ഇബി ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ കൂട്ടി അറിയിക്കാതെയും അറിയിച്ചും നടത്തിയിരുന്ന നിയന്ത്രണമാണ് ഇപ്പോള്‍ കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വേനല്‍ക്കാലം മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കം കെഎസ്ഇബി നടത്തിയില്ലെന്ന് റഗുലേററ്ററി കമ്മീഷന്‍ പോലും വിമര്‍ശിക്കുമ്പോള്‍ പ്രകൃതിയുടെ ചതിയെന്ന വാദിക്കുകയാണ് മന്ത്രി.