യുദ്ധ വിമാനങ്ങളുടെ  അകമ്പടിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേറ്റ് യുഎഇ; പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചു
 



അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെ യുഎഇ വരവേറ്റു. യുഎഇ പ്രസിഡന്റ് മോദിയെ നേരിട്ടെത്തി സ്വീകരിച്ചു.  നരേന്ദ്ര മോദിയോടുള്ള ആദരസൂചകമായി എഫ് 16 യുദ്ധ വിമാനങ്ങളുടെ അകമ്പടി നല്‍കിയാണ് യുഎഇ സ്വീകരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അബുദാബി ആകാശത്ത് പ്രവേശിച്ച പ്രധാനമന്ത്രിയുടെ വിമാനത്തിന് അകമ്പടിയായി യുഎഇയുടെ അത്യാധുനിക യുദ്ധവിമാനങ്ങള്‍ പറന്നു.

പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന 'എയര്‍ ഇന്ത്യ വണ്‍' (ബോയിംഗ് 777-300 ഇആര്‍) വിമാനത്തിന് ഇരുവശത്തുമായി യുഎഇ വ്യോമസേനയുടെ എഫ്-16 ബ്ലോക്ക് 60 'ഡെസേര്‍ട്ട് ഫാല്‍ക്കണ്‍' യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ഒരു വിദേശ രാജ്യത്തെ ഭരണത്തലവന് നല്‍കാവുന്ന ഏറ്റവും ഉയര്‍ന്ന ആദരവുകളില്‍ ഒന്നായാണ് ഈ അകമ്പടിയെ നയതന്ത്ര ലോകം കാണുന്നത്. മധ്യേഷ്യയിലെ യുദ്ധസാഹചര്യം മൂലം ആഗോളതലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായ സമയത്താണ് മോദിയുടെ ഈ സന്ദര്‍ശനം എന്നത് പ്രാധാന്യമര്‍ഹിക്കുന്നു.

അബുദാബിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ യുഎഇയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പ്രമുഖരും ചേര്‍ന്ന് സ്വീകരിച്ചു. മേഖലയിലെ സുരക്ഷയും ഊര്‍ജ്ജ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ ഇന്ത്യയുടെയും യുഎഇയുടെയും സംയുക്ത നീക്കങ്ങള്‍ ഈ സന്ദര്‍ശനത്തില്‍ നിര്‍ണ്ണായകമാകും.

https://www.youtube.com/watch?v=5vENK7faDYg

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media