കോഴിക്കോട്: നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. പന്തീരങ്കാവ് ദേശീയപാത സര്‍വീസ് റോഡില്‍വെച്ച് ഒരു കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പന്തീരങ്കാവ് പോലീസാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി മുഹമ്മദ് ഹര്‍ഷലാല്‍ (25), ചേലേമ്പ്ര സ്വദേശി ആദില്‍ഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും 1013.26 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ഡാന്‍സാഫ് അംഗങ്ങളായ എസ്ഐ മനോജ്, എഎസ്ഐ അഖിലേഷ്, പോലീസുകാരായ അഷിജിത്ത്, ദിനീഷ് എന്നിവരും പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ എസ്ഐ ജാക്സണ്‍ ജോയി, പ്രബേഷന്‍ എസ്ഐ വിനോദ്, പോലീസ് ഉദ്യോഗസ്ഥരായ പ്രഷിത്ത്, ദീപക്ക് കെ., എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.