ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്ക് കപ്പല്‍
ആക്രമണത്തില്‍ മുങ്ങി; ജീവനക്കാരെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു 


 



മസ്‌ക്കറ്റ്:  ഡ്രോണ്‍ അക്രമത്തെ തുടര്‍ന്ന് ഒമാന്‍ തീരത്തെ കടലില്‍ ഇന്ത്യയുടെ ചരക്ക് കപ്പല്‍ മുങ്ങി. ഇന്ത്യയിലെ ഗുജറാത്തില്‍ നിന്നുള്ള ഹാജി അലി എന്ന ചരക്ക് കപ്പലാണ് കടലില്‍ മുങ്ങിയത്.കപ്പലില്‍ 14 ജീവനക്കര്‍ ഉണ്ടായിരുന്നു. 14 പേരെയും സുരക്ഷിതമായി ഒമാന്‍ അധികൃതര്‍ രക്ഷപെടുത്തി.
  ഒമാന്റെ വടക്കന്‍ തീരത്തുള്ള ലിമയ്ക്ക് സമീപം ബുധനാഴ്ച പുലര്‍ച്ചെ 3:30 ഓടെയാണ് അപകടം നടന്നത്. കപ്പല്‍ സഞ്ചരിക്കുന്നതിനിടയില്‍ എന്തോ ഒരു അജ്ഞാത വസ്തു കപ്പലില്‍ വന്നിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുമുകള്‍. ഡ്രോണ്‍ അല്ലെങ്കില്‍ മിസൈല്‍ ആകുമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ കപ്പലില്‍ തീപിടിക്കുകയും നിയന്ത്രണം വിട്ട് കപ്പല്‍ മുങ്ങുകയുമാണ്  ചെയ്തത്.

ആക്രമണ സമയത്ത് തന്നെ കപ്പലിലെ ജീവനക്കാര്‍ അപായ സൂചന നല്‍കുകയും. ഇവര്‍ വേഗത്തില്‍ തന്നെ ലൈഫ് ബോട്ടുകളിലേക്ക് മാറുകയും ചെയ്തു. ശേഷം ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി കപ്പല്‍ ജീവനക്കാരെ ദീബ തുറമുഖത്തേക്ക് സുരക്ഷിതമായി എത്തിച്ചു. കപ്പല്‍ കമ്പനി ജീവനക്കാര്‍ സുരക്ഷിതരായി ഇരിക്കുന്നു എന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഗുജറാത്ത് ദേവഭൂമി ദ്വാരക ജില്ലയിലെ ലായ തുറമുഖത്ത് രജിസ്റ്റര്‍ ചെയ്ത ചരക്ക് കപ്പലാണ് ഹാജി അലി. സോമാലിയയില്‍ നിന്ന് ഷാര്‍ജയിലേക്ക് യാത്രപുറപെട്ട കപ്പലായിരുന്നു ഇത്. കപ്പലില്‍ കന്നുകാലികള്‍ ഉണ്ടായിരുന്നു. അപകടം നടന്നതോടെ കപ്പലില്‍ ഉണ്ടായിരുന്ന മുഴുവന്‍ കന്നുകാലികളും ചത്തുപോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒമാന്‍ തീരത്ത് വെച്ച് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇന്ത്യയുടെ പാതകള്‍ വഹിച്ച കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയത് അംഗീകരിക്കാന്‍ പറ്റില്ലെന്ന് വിദേശ കാര്യ മാത്രാലയം അറിയിച്ചു. ഇന്ത്യയുടെ വാണിജ്യ കപ്പലുകളെയും സാധാരണക്കാരായ ജീവനക്കരെയും ലക്ഷ്യം വെക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ആരാണ് ഒമാന്‍ തീരത്ത് നടത്തിയ ഈ ആക്രമണത്തിന് പിന്നില്‍ എന്ന് ഇതുവരെ വ്യതമായിട്ടില്ല. യുഎസ് ഇറാന്‍ സംഘര്‍ഷം അവസാനിക്കാതെ ഇരിക്കുന്ന സാഹചര്യത്തിലും, ഹോര്‍മുസ് തുറക്കുന്നതില്‍ അനിശ്ചിതത്വം നേരിടുന്ന ഈ സാഹചര്യത്തിലും പല രാജ്യങ്ങള്‍ക്കും അവരുടെ കപ്പലുകളുടെ കാര്യത്തില്‍ ആശങ്ക ഉണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media