ആലപ്പുഴയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലെടുത്തു
 


 
ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാന്‍ എത്തിയവരെയാണ് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്. പ്രതിഷേധസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു. കൊടിയുമായി സ്‌കൂളില്‍ കയറാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരോട് പൊലീസ് പറഞ്ഞു. തുടര്‍ന്ന് തര്‍ക്കമാവുകയായിരുന്നു. ഇതിനെ തുര്‍ന്നാണ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയത് എന്നാണ് പൊലീസിന്റെ വിശദീകരണം. കാര്‍ത്തികപ്പള്ളി സ്‌കൂളിലെ പ്രവേശനോത്സവത്തിലായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media