ധീരജ് സേത്ത് കരസേനാ മേധാവി
 


ധീരജ് സേത്ത് കരസേനാ മേധാവി 
ദില്ലി: കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്തിനെ നിയമിച്ചു. ജൂണ്‍ 30ന് അദ്ദേഹം ചുമതലയേറ്റെടുക്കുമെന്നാണ് വിവരം. നിലവിലെ കരസേനാ മേധാവി ജനറല്‍ 
ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന പശ്ചാത്തലത്തിലാണ് ലെഫ്. ജനറല്‍ ധീരജ് സേത്തിന്റെ നിയമനം. കരസേനാ ഉപമേധാവിയായിരുന്നു അദ്ദേഹം. ഏപ്രില്‍ ഒന്നിനാണ് കരസേനാ ഉപമേധാവിയായി ധീരജ് സേത്ത് ചുമതലയേറ്റത്.  പുണെയിലെ ഖഡക്വാസ്ലയിലുള്ള നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. 1986 ഡിസംബറില്‍ അദ്ദേഹം ആര്‍മേര്‍ഡ് കോര്‍പ്‌സില്‍ കമ്മീഷന്‍ ചെയ്യപ്പെട്ടു. 
ആര്‍മേര്‍ഡ് റെജിമെന്റിനെയും, ആര്‍മേര്‍ഡ് ബ്രിഗേഡിനെയും, ജമ്മു കശ്മീരില്‍ ഒരു കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഫോഴ്‌സിനെയും അദ്ദേഹം കമാന്‍ഡ് ചെയ്തിട്ടുണ്ട്. ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍, അദ്ദേഹം സുദര്‍ശന്‍ ചക്ര കോര്‍പ്‌സിനെയും പിന്നീട് ഡല്‍ഹി ഏരിയയില്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗായി സേവനമനുഷ്ഠിച്ചു. 
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media