മുസ്ലിം ലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി, അഞ്ചാം മന്ത്രി യുഡിഎഫ് മായുള്ള ചര്‍ച്ചക്ക് ശേഷം
 


കോഴിക്കോട്: മുസ്ലിംലീഗിന്റെ നാലു മന്ത്രിമാരെ കുറിച്ച് ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍ എന്നിവരാണ് നിലവില്‍ ലീഗ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവര്‍. അഞ്ചാമത് മന്ത്രിയെ നിശ്ചയിക്കുന്നത് യുഡിഎഫ് മായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. കാസര്‍കോട് നിന്ന് എ.കെ.എം. അഷ്‌റഫ് കോഴിക്കോട് നിന്ന് പാറക്കല്‍ അബ്ദുല്ല എന്നിവരാണ് പരിഗണനയില്‍. ആറ് എംഎല്‍എമാരെ ജയിപ്പിച്ച കോഴിക്കോട് ജില്ലക്ക് മന്ത്രി ഉറപ്പായും വേണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
കുന്നമംഗലത്തുനിന്ന് ജയിച്ച ജില്ലാ പ്രസിഡന്റ് റസാഖിന്റെ പേരാണ് ജില്ലാ കമ്മിറ്റി നിര്‍ദേശിക്കുന്നത്. എന്നാല്‍ തങ്ങള്‍ കുടുംബം കൂടിയായ കോട്ടക്കല്‍ എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് വേണ്ടി കടുത്ത സമ്മര്‍ദ്ദം ഉയരുന്നുണ്ട്. മൂന്നാം തവണ എംഎല്‍എ ആകുന്ന ആബിദ് തങ്ങള്‍ കൂടി മന്ത്രി ആയാല്‍ നാലു മന്ത്രിമാര്‍ മലപ്പുറം ജില്ലയില്‍ നിന്നാകുമെന്ന പ്രശ്‌നമുദിക്കും. അതിനാല്‍ തന്നെ മറ്റു ജില്ലകള്‍ക്കും പ്രാതിനിധ്യം വേണമെന്ന് വാദത്തിനാണ് മുന്‍തൂക്കം.

കളമശ്ശേരി എംഎല്‍എ വി ഈ ഗഫൂറിന് വേണ്ടിയും നേതാക്കള്‍ രംഗത്തുണ്ടെങ്കിലും സാധ്യത കുറവാണ്. മലപ്പുറം ജില്ലയില്‍ നിന്ന് ഉയര്‍ന്ന പേരുകളില്‍ ആരെ ഒഴിവാക്കും എന്നതാണ് ഇപ്പോള്‍ ലീഗിന്റെ തലവേദന. അഥവാ അഞ്ചാം മന്ത്രിക്ക് പകരം ഡെപ്യൂട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ചീഫ് വിപ് പദവിയാണ് നല്‍കുക എന്ന ആശങ്ക ലീഗിനുണ്ട്. ലീഗിന് 5 മന്ത്രിസ്ഥാനങ്ങള്‍ നല്‍കണമെന്ന് നിലപാടാണ് വി ഡി സതീശന് ഉള്ളത്. ഇക്കാര്യത്തില്‍ സതീശന്റെ പിന്തുണ ലഭിക്കുമെന്നാണ് ലീഗ് കരുതുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media