തമിഴ്‌നാട്ടില്‍ അനിശ്ചിതത്വം തുടരുന്നു; പിന്തുണ കാണിച്ചാല്‍ ഉടന്‍ വിജയെ ക്ഷണിക്കുമെന്ന് ഗവര്‍ണ്ണര്‍
 


ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി വിജയ്‌യെ ക്ഷണിക്കുന്നത് മനപ്പൂര്‍വം വൈകിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. 118 പേരുടെ പിന്തുണ കാണിച്ചാല്‍ അപ്പോള്‍ ക്ഷണിക്കും. ഡിഎംകെ- എഐഎഡിഎംകെ സഖ്യത്തെയും ക്ഷണിക്കാന്‍ തയ്യാറാണെന്നും 118 പേരുടെ പിന്തുണ ഉള്ള ആരെയും ക്ഷണിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, അതേ സമയം എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം സ്റ്റാലിനും തുടങ്ങിയിട്ടുണ്ട്. എഐഎഡിഎംകെയുമായുള്ള സഖ്യനീക്കത്തില്‍ കനിമൊഴിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രമേയത്തിന്റെ ഉള്ളടക്കം മനസിലായതോടെയാണ് ഇന്നലത്തെ ഡിഎംകെ യോഗത്തില്‍ നിന്ന് കനിമൊഴി വിട്ടുനിന്നത്. ഇതോടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാര്‍ക്കായുള്ള കസേരകള്‍ വേദിയില്‍ നിന്ന് മാറ്റി. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരില്‍ മുതിര്‍ന്ന നേതാവായ ഐ പെരിയസാമിയെ മാത്രമാണ് വേദിയില്‍ ഇരുത്തിയത്. സര്‍ക്കാര്‍ രൂപീകരണം വൈകുന്ന സാഹചര്യത്തില്‍ സ്റ്റാലിന്റെ വീട്ടിലെ യോഗത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നു. ഗവര്‍ണര്‍ ടിവികെയെ ക്ഷണിക്കണമെന്ന് തന്നെയാണ് തങ്ങളുടെ അഭിപ്രായമെന്ന് ഇടതുനേതാക്കള്‍ പറഞ്ഞു. എഐഎഡിഎംകെ സഖ്യം ജനം അംഗീകരിക്കില്ലെന്ന് ഡിഎംകെ  നേതാക്കള്‍ സ്റ്റാലിനോട് പറഞ്ഞു.  ബിജെപിയുടെ പിന്‍ബലത്തില്‍ അല്ലേ എഐഎഡിഎംകെ നീക്കം എന്ന സംശയവും അവര്‍ ഉയര്‍ത്തിയിട്ടുണ്ട്.. എഐഎഡിഎംകെ സഖ്യത്തിന് ഗുണവും ദോഷവും ഉണ്ടെന്ന് വിസികെ അധ്യക്ഷന്‍ തിരുമാവളവനും പ്രതികരിച്ചു. യുക്തമായ തീരുമാനം എടുക്കാമെന്ന് സ്റ്റാലിന്‍ മറുപടിയും നല്‍കി. അതേസമയം, വിജയ് തന്നെ മുഖ്യമന്ത്രി ആകുമെന്നാണ് ടിവികെ പ്രതികരണം. വൈകിപ്പിക്കാന്‍ കഴിഞ്ഞേക്കും, പക്ഷേ തടയാനാകില്ലെന്നും ടിവികെ നേതാവ് അരുണ്‍രാജ് പ്രതികരിച്ചു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media