കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിന് അനുകൂലം.സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകളാണ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമാകുന്നത്.
എല്‍ഡിഎഫ് മന്ത്രിമാരടക്കം പിന്നോട്ട് പോകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂലും കനത്ത പോരാട്ടം നടക്കുമ്പോള്‍ തമിഴ്നാട്ടില്‍ ടിവികെ മുന്നേറ്റം നടത്തുകയാണ്. ഡിഎംകെ മൂന്നാം സ്ഥാനത്താണ്. അസമില്‍ ബിജെപിക്കാണ് ലീഡ്.